'എന്നെ വിവാഹം കഴിക്കൂ'; തോക്കിന്‍ മുനയില്‍ നിര്‍ത്തി നടിക്ക് നേരേ അതിക്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

'എന്നെ വിവാഹം കഴിക്കൂ'; തോക്കിന്‍ മുനയില്‍ നിര്‍ത്തി നടിക്ക് നേരേ അതിക്രമം

ലഖ്നൗ: തോക്കിൻമുനയിൽ നിർത്തി നടിക്ക് യുവാവിന്റെ യുവാവിന്റെ വിവാഹാഭ്യർഥന. ഭോജ്പുരി താരമായ റിതു സിംഗ് ആണ് അതിക്രമത്തിന് ഇരയായത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിലെ സോൻബദ്രയിലെസ്വകാര്യ ഹോട്ടലിൽ എത്തിയതായിരുന്നു റിതു. യു.പി സ്വദേശിയായ പങ്കജ് യാദവ് എന്ന യുവാവാണ് സംഭവത്തിലെ പ്രതി. നടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവ് തന്നെ വിവാഹം കഴിക്കൂ എന്ന് ആക്രോശിച്ചു കൊണ്ട് തോക്കിൻ മുനയിൽ നിർത്തി. അഭ്യർഥന നിരസിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഭയന്ന റിതു ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട മറ്റൊരു യുവാവ് നടിയെ രക്ഷിക്കാൻ ഓടിയെത്തി. എന്നാൽ അയാളെ പങ്കജ് യാദവ് വെടിവെച്ചിട്ടു. ഹോട്ടൽ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും എസ്.പി പാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം പെട്ടന്നു തന്നെ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ആ സമയം മുഴുവൻ നടി പങ്കജ് യാദവിന്റെപിടിയിലായിരുന്നു. തോക്ക് താഴെ വച്ച് കീഴടങ്ങാൻ പങ്കജ് യാദവിനോട് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ അയാൾ സമ്മതിച്ചില്ല. പോലീസിന് നേരേ അയാൾ നിറയൊഴിച്ചു. എസ്.പി പാട്ടിലിന്റെ ചെവിക്ക് പരിക്കു പറ്റി. കടുത്ത ബലപ്രയോഗത്തിന് ശേഷം പോലീസ് അയാളെ കീഴടക്കി. എസ്.പി പാട്ടിലും പരിക്കേറ്റ യുവാവും ഇപ്പോൾ ചികിത്സയിലാണ്. നടിയെ വിവാഹം കഴിക്കുമെന്ന് അയാൾ പറഞ്ഞുവെന്നും ഇല്ലെങ്കിൽ എല്ലാവരെയും കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തിയതായി എസ്.പി പാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. Content Highlights:ritu singh, stalker takes Bhojpuri actress hostage at gunpoint in UP hotel, proposing her at gun point


from mathrubhumi.latestnews.rssfeed http://bit.ly/2HEcJWa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages