ഉപ്പുതുറ: ഇടുക്കി ഉപ്പുതുറയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിനിരയായ കുട്ടിക്ക് വീണ്ടും മർദനം. കുട്ടിയുടെ അമ്മയാണ് മർദിച്ചത്. കേസിൽ പ്രതിയായ അമ്മ റിമാൻഡിലായിരുന്നു. ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു മർദനം. ജാമ്യത്തിൽ ഇറങ്ങി വീട്ടിലെത്തിയ അമ്മ ക്രൂരമായി മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ കുട്ടി ഉപ്പുതുറ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ കാമുകനായ അനീഷുമായുള്ള ബന്ധം തളർവാദം മൂലം കിടപ്പിലായ പിതാവിന്റെ മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു ആദ്യം മർദിച്ചത്. ഇതിൽ പ്രകോപിതനായ അനീഷ് കുട്ടിയെ വടിയെടുത്ത് അടിക്കുകയായിരുന്നു. അനീഷിന്റെ മർദനം സഹിക്കാനാവാതെ കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പരാതിയിലാണ് അനീഷിനെയും കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തത്. Content Highlights:7 year old girl brutally attacked by mother in idukki
from mathrubhumi.latestnews.rssfeed http://bit.ly/2JGeqod
via
IFTTT
No comments:
Post a Comment