കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെട്ട കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. സി പി എം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരനും സുഹൃത്ത് സജി സി ജോർജുമാണ് മുഖ്യപ്രതികളെന്നും പീതാംബരന് ഇവരോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ പതിനാലു പ്രതികളാണുള്ളത്. പീതാംബരനും സജിയും ഉൾപ്പെടെ എട്ടുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. ബാക്കിയുള്ള ആറുപേർ ആസൂത്രണത്തിനും പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിനുമുള്ള സൗകര്യങ്ങൾ നൽകി. 229 സാക്ഷികളും 105 തൊണ്ടിമുതലുകളും അമ്പത് രേഖകളും അടക്കമുള്ള തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. സംഭവം നടന്ന 92-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആയിരം പേജുകളാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. പീതാംബരൻ അടക്കമുള്ള പതിനൊന്നു പ്രതികൾ ജയിലിലാണ്. പ്രതികളായ സി പി എം ഉദുമ സെക്രട്ടറി കെ മണികണ്ഠനും ഉദുമ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണനും അടക്കം മൂന്നുപേർ ജാമ്യത്തിലുമുണ്ട്. content highlights:crime branch submits chargesheet in periya double murder
from mathrubhumi.latestnews.rssfeed http://bit.ly/2w9SwRC
via
IFTTT
No comments:
Post a Comment