എക്‌സിറ്റ് പോളില്‍ എന്‍.ഡി.എ വീണ്ടും: സെന്‍സെക്‌സ് കുതിച്ചത് 1422 പോയന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

എക്‌സിറ്റ് പോളില്‍ എന്‍.ഡി.എ വീണ്ടും: സെന്‍സെക്‌സ് കുതിച്ചത് 1422 പോയന്റ്

മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് മികച്ച വിജയം പ്രവചിച്ചതോടെ ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ കുതിച്ചു. 2009നുശേഷം ഇതാദ്യമായാണ് വ്യാപാര ദിനത്തിൽ സൂചികകൾ ഇത്രയും ഉയരുന്നത്. സെൻസെക്സ് 1421.90 പോയന്റ് ഉയർന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തിൽ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്സ് 960 പോയന്റ് ഉയർന്നിരുന്നു. ബിഎസ്ഇയിലെ 2013 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 613 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, വാഹനം, ഊർജം, എഫ്എംസിജി, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്. ഇന്ത്യബുൾസ് ഹൗസിങ്, എസ്ബിഐ, യെസ് ബാങ്ക്, എൽആന്റ്ടി, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex, Nifty end at record closing high


from mathrubhumi.latestnews.rssfeed http://bit.ly/2WRMxMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages