നിരവധി യുവതീ യുവാക്കളാണ് ഇപ്പോള്‍ ദൈനംദിനം രക്തദാനത്തിനായി മുന്നോട്ട് വരുന്നത്. ഇത്തരത്തില്‍ ആശുപത്രികളില്‍ എത്തി രക്തം ദാനം ചെയ്തവര്‍ രക്തദാനത്തിന് ശേഷം അവിടുത്തെ ഫീഡ് ബാക്ക് രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്.
ഇത്തരത്തില്‍ രക്തം ദാനം ചെയ്തശേഷം ഒരാള്‍ രജിസ്റ്ററില്‍ എഴുതിയ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'കൊള്ളാം.. വളരെ നല്ലത്. ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പൊളിച്ചേനേ... (ഇപ്പം തരാട്ടാ)' എന്നാണ് യുവാവിന്റെ കുറിപ്പ്.
ചിക്കന്‍ ബിരിയാണി ചോദിച്ച യുവാവിന് മറുപടി നല്‍കുവാനും നിരവധി പേരാണുള്ളത്. 330 എം.എല്‍ ബ്ലഡ് കൊടുത്തവന്‍ ഒരു ചിക്കന്‍ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ എന്ന് കമന്റ് ചെയ്തവരുമുണ്ട്. നിരവധി രക്തദാതാക്കളുടെ മനസ്സിലുള്ള കാര്യമാണ് യുവാവ് രജിസ്റ്ററില്‍ കുറിച്ചതെന്ന അഭിപ്രായമുള്ളവരുമുണ്ട്.
from mangalam.com http://bit.ly/2EiyuJe
via IFTTT
No comments:
Post a Comment