ആത്മവിശ്വാസത്തില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍; എന്‍.ഡി.എ നേതാക്കളെ അമിത് ഷാ വിരുന്നിനു ക്ഷണിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ആത്മവിശ്വാസത്തില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍; എന്‍.ഡി.എ നേതാക്കളെ അമിത് ഷാ വിരുന്നിനു ക്ഷണിച്ചു

ന്യുഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലപ്രവചനം പുറത്തുവന്നതോടെ ബി.ജെ.പി ക്യാംപുകള്‍ ആത്മവിശ്വാസത്തില്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്‍.ഡി.എ കക്ഷി മനതാക്കഴെ നാളെ വിരുന്നിനു ക്ഷണിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന വിരുന്നില്‍ കേന്ദ്രമന്ത്രിമാരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കേയാണ് എന്‍.ഡി.എ മുന്നണി 300ല്‍ ഏറെ സീറ്റുകള്‍ നേടുമെന്ന പ്രവചനഫലം വിവിധ സര്‍വേകളില്‍ സൂചിപ്പിക്കുന്നത്.

അതിനിടെ, പ്രതിപക്ഷ കക്ഷികളില്‍ വലിയ അങ്കലാപ്പാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രതിപക്ഷ നേതാക്കള്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. 23ന് ശേഷം യോഗം ചേരുന്നതാണ് ഉചിതമെന്നാണ് മമത ബാനര്‍ജിയും മായാവതിയും അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. മമത ബാനര്‍ജിയുമായും ഇന്ന് ചര്‍ച്ച നടത്തും. എന്‍.സി.പി നേതാവ് ശരത് പവാര്‍ അടക്കമുള്ളവരെ നായിഡു കാണുന്നുണ്ട്.



from mangalam.com http://bit.ly/2WUJy6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages