സംസ്ഥാന കമ്മറ്റി ഉടനുണ്ടാകില്ല, നിലപാട് കടുപ്പിച്ച് പി ജെ ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

സംസ്ഥാന കമ്മറ്റി ഉടനുണ്ടാകില്ല, നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്

കോട്ടയം: കേരളാ കോൺഗ്രസ് എമ്മിൽ അധികാരത്തർക്കം മുറുകുന്നു. സി എഫ് തോമസ് പാർട്ടി പാർലമെന്ററി നേതാവാകുമെന്നും സംസ്ഥാന കമ്മറ്റി ഉടനില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. പാർട്ടി ചെയർമാൻ സ്ഥാനം പി ജെ ജോസഫിന്, വർക്കിങ് ചെയർമാനായി ജോസ് കെ മാണി, സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവ് എന്ന ഫോർമുല എങ്ങനെയും നടപ്പാക്കാനാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഇതുവരെ സമവായമെന്ന് മാത്രം പറഞ്ഞിരുന്ന പി ജെ ജോസഫ്, നിലപാട് കടുപ്പിക്കുകയാണ്. മരണം മൂലം പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഒഴിവു വന്നാൽ സമവായത്തിലൂടെ പുതിയ ആളെ കണ്ടെത്തുകയാണ് വേണ്ടതെന്നും അതിന് സംസ്ഥാന കമ്മറ്റി വിളിച്ചു ചേർക്കേണ്ടതില്ലെന്നും ജോസഫ് പറയുന്നു. അതേസമയം ചെയർമാനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മറ്റി യോഗം ചേർന്നാണെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മറ്റി വിളിക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്ന് ജോസഫിന്റെ നിലപാട് തന്നെ ഉടൻ സംസ്ഥന കമ്മറ്റി ചേർന്നേക്കില്ല എന്നതിന്റെ സൂചനയാണ്. പാർലമെന്ററി പാർട്ടി നേതാവ് മരിക്കുന്ന സാഹചര്യത്തിൽ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി നേതാവായിരുന്ന ആൾ ആ സ്ഥാനത്തേക്ക് സ്വാഭാവികമായി എത്തുമെന്നാണ് ജോസഫിന്റെ ഇപ്പോഴത്തെ വാദം. content highlights:p j joseph, kerala congress m, jose k mani


from mathrubhumi.latestnews.rssfeed http://bit.ly/2HsUgfb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages