പാക് ടീമിനെ പ്രഖ്യാപിച്ചു; വബാഹ് റിയാസും മുഹമ്മദ് ആമിറും ടീമില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

പാക് ടീമിനെ പ്രഖ്യാപിച്ചു; വബാഹ് റിയാസും മുഹമ്മദ് ആമിറും ടീമില്‍

ലാഹോർ: ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. സർഫറാസ് അഹമ്മദ് നയിക്കുന്ന ടീമിൽ പേസ് ബൗളർമാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും ഇടം നേടി. ജുനൈദ് ഖാൻ, ഫഹീം അഷ്റഫ് എന്നിവർക്ക് സ്ഥാനം നഷ്ടപ്പെട്ടു. ആബിദ് അലിക്ക് പകരം മധ്യനിര ബാറ്റ്സ്മാൻ ആസിഫ് അലിയും പതിനഞ്ചംഗ ടീമിലുണ്ട്. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്ന ശദാബ് ഖാൻ ടീമിൽ തിരിച്ചെത്തി. പേസ് ബൗളർ മുഹമ്മദ് ആമിർ നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക ടീമിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിൽ ആമിറിന്റെ പ്രകടനം കണക്കിലെടുത്ത് താരത്തെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ ചീഫ് സെലക്ടർ ഇൻസമാമുൽ ഹഖാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ നാല് ഏകദിനങ്ങളും തോറ്റ് പാകിസ്താൻ പരമ്പര കൈവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീം പ്രഖ്യാപനം. മെയ് 31ന് വെസ്റ്റിൻഡീസിന് എതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. ടീം: സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), ആസിഫ് അലി, ബാബർ അസം, വഹാബ് റിയാസ്, ഫഖർ സമാൻ, ഹാരിസ് സൊഹൈൽ, ഹസ്സൻ അലി, ഇമാദ് വസീം, ഇമാമുൽ ഹഖ്, മുഹമ്മദ് ആമിർ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നയ്ൻ, ശദാബ് ഖാൻ, ഷഹീൻ അഫ്രീദി, ഷൊഐബ് മാലിക്ക്. Pakistan finalises make-up of World Cup squadhttps://t.co/I4xFbvC5sF #WeHaveWeWill pic.twitter.com/tTdA8iC6Pj — Pakistan Cricket (@TheRealPCB) 20 May 2019 Content Highlights: Mohammad Amir, Wahab Riaz named in Pakistans World Cup squad


from mathrubhumi.latestnews.rssfeed http://bit.ly/2HDvPKR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages