ലാഹോര്‍: ഇംണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡബിള്‍ റെഡി. പതിനഞ്ചംഗ ടീമിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ഫറാസ് അഹമ്മദ് നയിക്കുന്ന പാക്ക് ടീമില്‍ പേസ് ബൗളര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും ഇടം നേടിയിട്ടുണ്ട്. ആബിദ് അലിക്ക് പകരം മധ്യനിര ബാറ്റ്‌സ്മാന്‍ ആസിഫ് അലിയും പതിനഞ്ചംഗ ടീമിലുണ്ട്.
അതേസമയം ജുനൈദ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. പരിക്കിനെ തുടര്‍ന്ന് ഇംണ്ടിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്ന ശദാബ് ഖാന്‍ ടീമില്‍ തിരിച്ചെത്തി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചീഫ് സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖാണ് ടീമിനെ പ്രഖ്യാപിച്ചത്. മെയ് 31 ന് വെസ്റ്റ്ഇന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.
പാക്കിസ്ഥാന്‍ ടീം: സര്‍ഫറാസ് അഹ്മ്മദ്( ക്യാപ്റ്റന്‍), ആസിഫ് അലി, ബാബര്‍ അസം, വഹാബ് റിയാസ്, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഹസ്സന്‍ അലി, ഇമാദ് വസീം, ഇമാമുല്‍ ഹഖ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌റയ്ന്‍, ശദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഷൊഐബ് മാലിക്ക.
from mangalam.com http://bit.ly/2LXdtdj
via IFTTT
No comments:
Post a Comment