കേരളത്തിന് നേട്ടമായി മുരളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

കേരളത്തിന് നേട്ടമായി മുരളി

രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധിയായി ബി.ജെ.പി. മുൻ സംസ്ഥാനാധ്യക്ഷൻ വി. മുരളീധരൻ സത്യപ്രതിജ്ഞചെയ്തു. സഹമന്ത്രിയായാണ് അദ്ദേഹം സത്യപ്രതിജ്ഞചെയ്തത്. മുൻ സർക്കാരിൽ ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി. അധികാരമോ പദവിയോ ബി.ജെ.പി.ക്ക് സ്വപ്നംകാണാൻ കഴിയാതിരുന്ന കാലംമുതൽ പാർട്ടിയെ വളർത്താൻ കഷ്ടപ്പെട്ടതിന്റെ അംഗീകാരമാണ് മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ മുരളീധരനെ ഇപ്പോൾ തേടിയെത്തിയത്. അഞ്ചുവർഷത്തോളം ബി.ജെ.പി. സംസ്ഥാനാധ്യക്ഷനായിരുന്നകാലത്ത് കാസർകോടുമുതൽ തിരുവനന്തപുരംവരെ ഒന്നരമാസത്തോളം കാൽനടയാത്ര നടത്തി പാർട്ടിക്ക് വേരോട്ടവും ബൂത്തുകമ്മിറ്റികളും ഉണ്ടാക്കിയ വ്യക്തിയാണ് മുരളീധരൻ. തുടർന്നാണ് കുമ്മനം രാജശേഖരന് പദവി കൈമാറിയത്. Content Highlights:V Muraleedharan, PM Modis second term


from mathrubhumi.latestnews.rssfeed http://bit.ly/2Xcg9oq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages