പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേയ്ക്ക് വെള്ളമെത്തിച്ചിരുന്ന അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേയ്ക്ക് വെള്ളമെത്തിച്ചിരുന്ന അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു

കോഴിക്കോട് : പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേയ്ക്ക് വെള്ളം എത്തിച്ചിരുന്ന അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഴക്കാലത്തിന് മുന്‍പായി തടയണ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. അപകടകരമായി നിലകൊള്ളുന്ന തടയണ പൊളിക്കണമെന്ന് പ്രദേശവാസികള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും എംഎല്‍എ നടപടികളൊന്നും സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തടയണ പൊളിച്ചു നീക്കിയോ എന്ന് മേയ് 22 ന് ഹൈക്കോടതി പരിശോധിക്കും. പി.വി അന്‍വര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയാണെന്നും നടപടിയുണ്ടാകരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചുവെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

മഴ കനക്കുന്നതിന് മുന്‍പ് തടയണ അടിയന്തിരമായി പൊളിച്ച് നീക്കമെന്നും ഇനിയും പൊളിച്ചു മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിവാദം കടുക്കുകയും നടപടികള്‍ കോടതിയിലേയ്ക്ക് നീങ്ങുകയും ചെയ്തതോടെ തടയണ ഭാര്യാപിതാവിന്റെ പേരിലേയ്ക്ക് അന്‍വര്‍ മാറ്റിയിരുന്നു.



from mangalam.com http://bit.ly/2JIu9Cs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages