ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ തീരമേഖലയിലുണ്ടായത്. ഒറിസയിലേക്ക് ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ പുരി,ഭുവനേശ്വർ ഉൾപ്പടെയുള്ള നഗരപ്രദേശങ്ങൾ തകർന്നു. മുൻകരുതൽ ഫലപ്രദമായതിനാൽ ആളപായം കുറയ്ക്കാൻ സാധിച്ചു. ദുരന്തത്തിൽ നിന്നും ഒറീസ കരകയറാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. നിശ്ചലമായ ടെലികോം, ജലവിതരണ സേവനങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുന്നു. ഈ അടിയന്തിര സാഹചര്യത്തിൽ എതിരാളികളായ ടെലികോം കമ്പനികൾ ഒന്നിക്കുന്നു എന്നതാണ് ഒറീസയിൽ നിന്നുള്ള ശ്രദ്ധേമായ ഒരു വാർത്ത. ഭുവനേശ്വർ സ്മാർട്സിറ്റിയിലെ ജനങ്ങൾക്ക് ഏത് നെറ്റ് വർക്കിൽ നിന്നും സേവനം ലഭ്യമാവും. ഇതിനായി എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ കമ്പനികൾ അവരുടെ നെറ്റ് വർക്കുകൾ ഒന്നിപ്പിച്ചിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ ആശയവിനിമയ തടസം നീക്കുന്നതിനാണ് കമ്പനികളുടെ ഈ നീക്കം. ഡാറ്റാ റോമിങ് ഓപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഡാറ്റയും ഉപയോഗിക്കാൻ സാധിക്കും. ടെലികോം കമ്പനികളുടെ ഈ നീക്കത്തെ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനും ഭുവനേശ്വർ സ്മാർട്സിറ്റി ലിമിറ്റഡും അഭിനന്ദിച്ചു. ഫോനി ചുഴലിക്കാറ്റിൽ ഇതുവരെ 41 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കാറ്റിനെ തുടർന്ന് ടെലികോം സേവനങ്ങൾ താറുമാറായത് കൂടാതെ വൈദ്യുതി ബന്ധവും, കുടിവെള്ള വിതരണവും തടസപ്പെട്ടു. ടെലികോം കമ്പനികളുടേയെല്ലാം മൊബൈൽ ടവറുകളുടെ പ്രവർത്തനം താറുമാറായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഈ സഹചര്യത്തിൽ സേവനം തടസപ്പെടാതിരിക്കാനാണ് കമ്പനികൾ സ്വന്തം നെറ്റ് വർക്കുകൾ പരസ്പരം ബന്ധിപ്പിച്ചത്. അതേസമയം ഡിടിഎച്ച് സേവനദാതാക്കളായ ഡി2എച്ച്, ഡിഷ് ടിവി സൗജന്യ സർവീസ് ക്യാമ്പുകൾ നടത്തും. തകരാറിലായ സെറ്റ് ടോപ്പ് ബോക്സുകളും മറ്റും ഇതുവഴി സൗജന്യമായി നന്നാക്കിക്കൊടുക്കും. Content Highlights:telecom companies merge networks in orissa after cyclone fani
from mathrubhumi.latestnews.rssfeed http://bit.ly/2E0woNP
via
IFTTT
No comments:
Post a Comment