കൊച്ചി: കാര്‍ യാത്രയ്ക്കിടെ തനിക്കെതിരെ കൈയേറ്റ ശ്രമം നടന്നുവെന്ന സരിത എസ്.നായരുടെ പരാതിയില്‍ വട്ടം കറങ്ങി പോലീസ്. കള്ളപ്പരാതിയാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും എന്നാല്‍, അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അധികൃതര്‍ പറയുന്നു.
പ്രദേശത്തെ ഏതാനും സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍നിന്നും ആക്രമണം സംബന്ധിച്ച യാതൊരുവിധ വിവരങ്ങളും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് കൂടുതല്‍ സിസിടിവി കാമറകള്‍ ഇല്ലാത്തതും പോലീസിന് തിരിച്ചടിയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ച് രണ്ടു ബൈക്കുകളിലായെത്തിയ മൂന്നുപേരുടെ നേതൃത്വത്തില്‍ കാര്‍ ആക്രമിച്ച് അസഭ്യം പറഞ്ഞുവെന്നായിരുന്നു സരിതയുടെ പരാതി. യുപി രജിസ്‌റേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേര്‍ കാര്‍ ആക്രമിച്ച് തങ്ങള്‍ക്കുനേരെ അസഭ്യം പറയുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
from mangalam.com http://bit.ly/2VbvBzd
via IFTTT
No comments:
Post a Comment