ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിനുള്ള മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് വിഷയം.അതിനുള്ള നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കണം. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ യാതൊരു വിവേചനവും കാണിച്ചില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും കേരളത്തിന് നല്‍കുന്നുണ്ടെന്നും ഗ്ഡകരി പറഞ്ഞു.
ദേശീയപാത വികസനം കേരളത്തില്‍ പഴയ മുന്‍ഗണനക്രമം അനുസരിച്ച് തന്നെ നടപ്പാക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അല്ല കേരളത്തെ മുന്‍ഗണനാക്രമത്തിലെ ഒന്നാം പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെന്നും കേരളം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ ദേശീയപാത വികസനത്തിന്റെ മുന്‍ഗണന ക്രമത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം ശ്രീധരന്‍പിള്ള നല്‍കിയ കത്താണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വലിയ വിവാദമായിരുന്നു. കത്തും തെളിവായി ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണം ശ്രീധരന്‍പിള്ള നിഷേധിക്കുകയായിരുന്നു.
from mangalam.com http://bit.ly/2LvPLV7
via IFTTT
No comments:
Post a Comment