ചീഫ് ജസ്റ്റീസിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് തനിക്ക് എല്ലാം നഷ്ടമായെന്നും ജീവിതം മാറിയെന്നും അഴിക്കുള്ളിലാകുമോ എന്ന് ഭയപ്പെടുന്നതായും ആരോപണം ഉന്നയിച്ച യുവതി. ചീഫ് ജസ്റ്റീസിനെതിരേ രംഗത്ത് വന്നത് മുതല്‍ സമൂഹത്തില്‍ നിന്നും പല പഴികളാണ് കേള്‍ക്കുന്നതെന്നും ആരോഗ്യത്തെയൂം കുടുംബത്തെയും സമാധാനത്തെയും അത് ബാധിച്ചെന്നും യുവതി പറയുന്നു.
ദി വയര്‍, സ്‌ക്രോള്‍, കാരവാന്‍ എന്നീ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തന്നെ തഴഞ്ഞു. സ്ത്രീകള്‍ക്ക് തൊഴില്‍ സ്ഥലത്തു നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമത്തിനെതിരേ നിലവില്‍ വന്ന നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുകയാണ്. ലൈംഗികാരോപണം വെറും ഗൂഡാലോചന മാത്രമാണെന്ന് പറഞ്ഞ് തള്ളുമ്പോള്‍ ഭയം തോന്നുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിതരായ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് തനിക്ക് നല്‍കിയില്ലെന്നും ആരോപണവിധേയനായ ചീഫ് ജസറ്റീസിന് നല്‍കുകയും ചെയ്തിട്ടുണ്ട്്. വസ്തുനിഷ്ഠമായ തെളിവുകളോടെ നല്‍കിയ വിശദവും കൃത്യവുമായ പരാതി മൂന്നംഗ സമിതി തഴയുകയായിരുന്നു. എല്ലാം ശരിയായിരുന്നതിനാല്‍ നീതി കിട്ടുമെന്നായിരുന്നു കരുതുയിരുന്നത്.
സമിതിയുടെ മൂന്നാം ഘട്ട വിസ്താരത്തില്‍ നിന്നും പരാതിക്കാരി വിട്ടു നിന്നിരുന്നു. സമിതിയുടെ നിഗമനങ്ങളും ചോദ്യങ്ങളുമെല്ലാം രഞ്ജന്‍ ഗോഗോയിയെ സംരക്ഷിക്കുന്ന രീതിയിലുള്ളതായിരുന്നെന്നും ഇവര്‍ പറയുന്നു. തന്റെ വാദം വിസ്തരിക്കുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്യണമെന്നും തനിക്ക് ആരെയെങ്കിലും വാദം വിസ്തരിക്കുന്നതിനായി സഹായം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
തന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ള എല്ലാവരേയും ചോദ്യം ചെയ്തിട്ടില്ലെന്നും പറയുന്നു. പരാതി നല്‍കിയതോടെ സമൂഹവും ബഹിഷ്‌ക്കരിച്ചു. എല്ലാം നഷ്ടപ്പെട്ടവളെ പോലെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. അതിക്രമത്തിനെതിരേ രംഗത്ത് വന്നതിനെ തുടര്‍ന്ന് ജയിലിലാകുമോ എന്നാണ് ഇപ്പോള്‍ ഭയപ്പെടുന്നത്്. താന്‍ ജയിലിലായാല്‍ മകളെ ആരു സംരക്ഷിക്കുമെന്നത് ആശങ്കപ്പെടുത്തുന്നു.
from mangalam.com http://bit.ly/2VX8gFS
via IFTTT
No comments:
Post a Comment