അയല്‍വാസിക്ക് വിറ്റ ആട്ടിന്‍കുട്ടികളോടുള്ള ആത്മബന്ധം കൈവിടാനാകാത്തതിനെ തുടര്‍ന്ന് അവയെ ഇടയ്ക്കിടെ കാണാനും പരിപാലിക്കാനുമുള്ള അനുമതി തേടി ഉടമയ്ക്ക് കത്തയച്ച കുട്ടികള്‍ക്ക് മറുപടിക്കത്ത് എത്തിയിരിക്കന്നു. കുഞ്ഞു മനസ്സിന്റെ വിങ്ങലറിഞ്ഞ പുതിയ ഉടമസ്ഥന്‍ അവരുടെ ആവശ്യം സന്തോഷത്തോടെ അംഗീകരിച്ചു.
കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാര്‍ഥി ജോര്‍ജി കോശി, ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നില്‍.
ആടുകളെ വിറ്റതിനെ തുടര്‍ന്ന് ആകെ ഒറ്റപ്പെട്ട കുട്ടികള്‍ പല വഴി ആലോചിച്ച് ഒടുവിലാണ് കത്ത് എന്ന ആശയത്തില്‍ എത്തപ്പെട്ടത്. അലീനയും ജോര്‍ജും ചേര്‍ന്ന് പിന്നെ അതങ്ങ് ഉറപ്പിച്ചു. ഉടമയ്ക്ക് ഒരു വിശദമായ കത്ത് അങ്ങ് എഴുതി.
ആ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുക കൂടി ചെയ്തതോടെ പുതിയ ഉടമ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങി. 'കുരുന്നുകളുടെ സന്തോഷം കവര്‍ന്നു' എന്നാണ് കമന്റ് രൂപത്തില്‍ ഉടമയ്ക്ക് എതിരെ എത്തിയ മുഖ്യ ആരോപണം. ഇതോടെ കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ആട്ടിന്‍കുട്ടികളെ തിരിച്ചു നല്‍കാനും ഒരുക്കത്തിലാണ് ഉടമയിപ്പോള്‍
from mangalam.com http://bit.ly/2LvZZ7U
via IFTTT
No comments:
Post a Comment