തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം ജയിക്കുമെന്ന് പേടിച്ച് നാട്ടുകാര്‍ തനിക്ക് വോട്ടു ചെയ്‌തെന്നും തിരുവനന്തപുരത്ത് വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്നും പ്രീപോള്‍ സര്‍വേകള്‍ അടിസ്ഥാന രഹിതമാണെന്നും കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ശശിതരൂര്‍ വ്യക്തമാക്കി.
കുമ്മനം ജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന ആദ്യ സര്‍വേ ഫലങ്ങള്‍ തനിക്കു ഗുണം ചെയ്‌തെന്നും കുമ്മനം ജയിച്ചാലുള്ള അപകടം ഭയന്ന് വോട്ടര്‍മാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ടു ചെയ്‌തെന്നുമാണ് ശശി തരൂരിന്റെ വാദം. ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ വോട്ടര്‍മാര്‍ കൂട്ടത്തോടെ തനിക്ക് വോട്ടു ചെയ്തു. പ്രീ പോള്‍ സര്‍വേയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. 10 ലക്ഷം പേര്‍ വോട്ടു ചെയ്യുന്നിടത്ത് 250 പേരോട് ചോദിച്ച് പ്രവചനം നടത്തുന്ന പരിപാടിയാണ് പ്രീ പോള്‍ സര്‍വേയെന്നും അതില്‍ കൃത്യതയില്ലെന്നും പറഞ്ഞു.
കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടു സീറ്റുകളെങ്കിലൂം നേടുമെന്നും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയുടെ വോട്ടു ശതമാനം കൂടുമെന്നും ആണ് മിക്ക സര്‍വേകളും പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി ക്യാമ്പ്. മൂന്ന് സീറ്റുകളെങ്കിലൂം പിടിക്കുമെന്നാണ് ബിജെപി പാളയത്തിലെ വിലയിരുത്തല്‍.
from mangalam.com http://bit.ly/2VNHxMd
via IFTTT
No comments:
Post a Comment