ന്യുഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം മുന്നോട്ടുവച്ചതും കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചതുമായ രണ്ടു പേരുകള്‍ വീണ്ടും ശിപാര്‍ശ ചെയ്ത് കൊളീജിയം. പുതുതായി രണ്ട് പേരുകള്‍ കൂടി കൊളജീയം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുമുണ്ട്.
ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അനിരുദ്ധ ബോസ്, ഗുവഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് എ.എസ് ബൊപ്പണ്ണ എന്നിവരുടെ പേരുകളാണ് സുപ്രീം കോടതി ജഡ്ജി നിയമനത്തിനായി കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്തത്. കൂടാതെ ബോംബെ ഹൈക്കോടതി ജഡ്ജി ബി.ആര്‍ ഗവായ്, ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റീസ് സൂയ കാന്ത് എന്നിവരുടെ പേരും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കൊല്‍ക്കൊത്ത സ്വദേശിയായ ജസ്റ്റീസ് അനിരുദ്ധ ബോസ് ജഡ്ജിമാരുടെ നിയമ പട്ടികയില്‍ അഖിലേന്ത്യ തലത്തില്‍ 12ാമനാണ്. കര്‍ണാടക സ്വദേശിയായ ജസ്റ്റീസ് ബൊപ്പണ്ണ 36ാം സ്ഥാനത്തുമാണ്.
ഇതാദ്യമായല്ല ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രവും കൊളജീയവും തയ്യില്‍ അസംതൃപ്തി ഉടലെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യം കൊളീജിയം സമര്‍പ്പിച്ച ജസ്റ്റീസ് കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. ജസ്റ്റീസ് ജോസഫിന് മതിയായ സീനിയോരിറ്റി ഇല്ലെന്നും ജസ്റ്റീസ് ജോസഫിന്റെ മാതൃഹൈക്കോടതിയായ കേരളത്തിന് ആവശ്യമായ പ്രാതിനിധ്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തിരസ്‌കരണം.
എന്നാല്‍ ജൂലായില്‍ കൊളീജിയം അദ്ദേഹത്തിന്റെ പേര് വീണ്ടും നിര്‍ദേശിച്ചു. ഇതോടെ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ പരിഗണിക്കുന്ന ഘട്ടത്തില്‍ സീനിയോരിറ്റി വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്.
from mangalam.com http://bit.ly/2Vax2OH
via IFTTT
No comments:
Post a Comment