കെവിന്‍ കൊലക്കേസ്; എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കെവിന്‍ കൊലക്കേസ്; എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

കോട്ടയം : വിവാദങ്ങള്‍ക്ക് പിന്നാലെ കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലപാതകമായ കെവിന്‍ വധക്കേസില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നയത്. എസ്‌ഐയെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം.

സംഭവസമയത്ത് ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുിയിരുന്നു. നേരത്തെ ഷിബുവിനെ തിരിച്ചെടുത്ത നടപടി വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഐജി വിജയ് സാക്കറെയുടെ ഉത്തരവ് പുറത്തുവിട്ടത്.

അതേസമയം, എസ്‌ഐയെ തിരിച്ചെടുത്ത സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷിബുവിനെ തിരിച്ചെടുത്തത് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നും കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.



from mangalam.com http://bit.ly/2WrWZOp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages