പിന്നോക്ക വിഭാഗക്കാരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

പിന്നോക്ക വിഭാഗക്കാരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധി പകരം തല്‍സ്ഥാനത്തേക്ക് പിന്നോക്ക വിഭാഗക്കാരേയും പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പാര്‍ട്ടിയെ നയിക്കാന്‍ ഒബിസി, എസ്സി-എസ്ടി വിഭാഗങ്ങളില്‍ നിന്ന് ആരെയെങ്കിലും പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ അറിയിച്ചതായാണ് വിവരം. ഇതു സംബന്ധിച്ച് ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളില്‍ മാത്രം ഒതുങ്ങിപ്പോയ കോണ്‍ഗ്രസിന്റെ പരാജയത്തിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിയെന്ന തീരുമാനത്തിലെത്തിയത്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. തകര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി മീറ്റിങ്ങിലാണ് രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ യുപിഎയുടെ സഖ്യ കക്ഷികള്‍ ഉള്‍പ്പെടെ രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിനു പുറത്തു നിന്നുള്ള ഒരാളെ നിയമിക്കാനാണ് രാഹുല്‍ ഗാന്ധി താത്പര്യപ്പെടുന്നതെന്ന് അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗവുമായ തരുണ്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ആറു മാസത്തെ സമയം ആവശ്യപ്പെട്ട നേതാക്കളോട് പരമാവധി ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നും രാഹുല്‍ മറുപടി നല്‍കിയതായാണ് സൂചന.



from mangalam.com http://bit.ly/2wuvvsK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages