പാര്‍ട്ടി ഏല്പിച്ച ദൗത്യം നിര്‍വഹിക്കും; പിണറായി വിജയന്റെ നിലപാട് ജനാധിപത്യമര്യാദയല്ല: വി.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

പാര്‍ട്ടി ഏല്പിച്ച ദൗത്യം നിര്‍വഹിക്കും; പിണറായി വിജയന്റെ നിലപാട് ജനാധിപത്യമര്യാദയല്ല: വി.മുരളീധരന്‍

ന്യുഡല്‍ഹി: പാര്‍ട്ടി ഏല്പിച്ച ദൗത്യം നിര്‍വഹിക്കുമെന്ന് നിയുക്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രമന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞാ ചടങ്ങിനെത്താതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവും തുടക്കത്തില്‍ തന്നെ മുരളീധരന്‍ നടത്തി. പിണറായി വിജയന്റെ നടപടി ജനാധിപത്യ മര്യാദയല്ല. അത് കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരമാണെന്നായിരുന്നു പ്രതികരണം.

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും.സംസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്കു വേണ്ടി കുറച്ചുകാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാന്‍ താമസം വന്നിട്ടില്ലെന്നും അതിനുള്ള സമയമിതാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് മന്ത്രിസഭയിലേക്ക് പറഞ്ഞുകേട്ടിരുന്ന മൂന്നു പേരുകളില്‍ വി.മുരളീധരനുമുണ്ടായിരുന്നു. രാവിലെ നരേന്ദ്രമോഡിക്കൊപ്പം അടല്‍ ബിഹാരി വാജ്‌പേയ് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മുരളീധരനുമെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്ര ി ധര്‍മ്മേന്ദ്ര പ്രഥാനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.



from mangalam.com http://bit.ly/2MiQf1s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages