ആദ്യ ഓവറില്‍ 'ബെയര്‍സ്‌റ്റോ'യെ മടക്കി താഹിര്‍, ജോ റൂട്ട്- റോയ് സഖ്യം ഇംണ്ടിന് അടിത്തറ ഒരുക്കുന്നു: ലോകകപ്പ് പോരിന് ആവേശ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ആദ്യ ഓവറില്‍ 'ബെയര്‍സ്‌റ്റോ'യെ മടക്കി താഹിര്‍, ജോ റൂട്ട്- റോയ് സഖ്യം ഇംണ്ടിന് അടിത്തറ ഒരുക്കുന്നു: ലോകകപ്പ് പോരിന് ആവേശ തുടക്കം

ലണ്ടന്‍: ഏകദിന ലോകകപ്പിന്റെ ആദ്യ ആവേശപ്പോരില്‍ ആതിഥേയരായ ഇംണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഇംണ്ട് ഓപ്പണറായ ബെയര്‍സ്‌റ്റോയെ മടക്കി ഇമ്രാന്‍ താഹിര്‍. താഹിറിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. 13 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണ് ഇംണ്ട്. 41 പന്തില്‍ 39 റണ്‍സോടെ ജോ റൂട്ടും, 37 പന്തില്‍ 39 റണ്‍സോടെ ജാസണ്‍ റോയിയുമാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്കുള്ള ഡെയ്ല്‍ സ്‌റ്റെയ്ന്‍ കളിക്കുന്നില്ല. ഇംണ്ടിന്റെ ആദ്യ ഇലവനില്‍ ജോഫ്ര ആര്‍ച്ചര്‍ ഇടം നേടി. കെന്നിങ്ടന്‍ ഓവലിലാണ് ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ടു ടീമുകള്‍ ആദ്യ പോരില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇംണ്ടിന്റെ പേരിലാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും.

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള പിച്ച് ബാറ്റിങ് വിക്കറ്റാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ മഴയുണ്ടായിരുന്നെങ്കിലും ഇന്നു കാലാവസ്ഥ മത്സരത്തിന് അനുകൂലമാണ്.
ടോസ് നിര്‍ണായകമായ മത്സരത്തില്‍ പിന്തുടര്‍ന്നു നേടുന്നത് ഏറെക്കുറെ കഠിനമാണ്. ഇംണ്ടും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 50 ത്തിനു തകര്‍ത്തു വിട്ടപ്പോള്‍ ഇംണ്ട് പാകിസ്താനെ 40 ത്തിനാണു തോല്‍പ്പിച്ചത്. ഓവലില്‍ നടക്കേണ്ടിയിരുന്നു ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതു പാകിസ്താന് അനുകൂലമായി.

2017 ലാണ് ഇംണ്ടും ദക്ഷിണാഫ്രിക്കയും പരസ്പരം ഏകദിനം കളിച്ചത്.
ഇംണ്ട് 21 നു പരമ്പര സ്വന്തമാക്കി. ലോഡ്‌സില്‍ നടന്ന മത്സരത്തിലാണ് ഇംണ്ട് തോറ്റത്. കാഗിസോ റബാഡ ആറു പേരെ പുറത്താക്കി നിറഞ്ഞു നിന്നപ്പോള്‍ ഏഴ് വിക്കറ്റിനാണ് ഇംണ്ട് തോറ്റത്. ഓവലില്‍ അഫ്ഗാനിസ്ഥാനെതിരേ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനു ജയിച്ചത് ഇംണ്ടിന്റെ ആയുധ ശേഖരങ്ങള്‍ക്കു മൂര്‍ച്ച കൂട്ടലായി. അന്തിമ ഇലവനെ മത്സരത്തിന് ഒരു ദിവസം മുമ്പ് പ്രഖ്യാപിക്കാന്‍ ഇംണ്ട് ധൈര്യം കാണിച്ചു.

തന്റെ ടീമിലെല്ലാവരും പൂര്‍ണ കായിക ക്ഷമതയുള്ളവരാണെന്നും നായകന്‍ ഒയിന്‍ മോര്‍ഗാന്‍ വ്യക്തമാക്കി. പാകിസ്താനെതിരേ 90 മൈല്‍ വേഗത്തില്‍ പന്തെറിഞ്ഞ മാര്‍ക്ക് വുഡിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കുന്നതില്‍ തീരുമാനമായില്ല. ലിയാം പ്ലങ്കറ്റോ മാര്‍ക്ക് വുഡോ ഇന്നു പന്തെറിയും. ലുങ്കി എന്‍ഗിഡി, കാഗിസോ റബാഡ എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന്റെ കുന്തമുന. സ്‌റ്റെയിനു പകരം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാകും കളിക്കുക. ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണു മറ്റൊരു പ്രതീക്ഷ. 40 വയസുകാരനായ താഹിര്‍ ഈ ലോകകപ്പോടെ വിരമിക്കുകയാണ്. കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ താഹിറാണ് ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത്.
ലുങ്കി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍.



from mangalam.com http://bit.ly/2WESOyV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages