ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ മലയാളികള്‍ക്കും ശ്രദ്ധേയമായ പദവി ലഭിക്കുമെന്ന് സൂചനകള്‍. മുന്‍പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഇതിനായി ഡല്‍ഹിയിലേക്ക് വിളിച്ചതിന് പിന്നാലെയാണ് മറ്റൊരും മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ വി. മുരളീധരനെയും പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്നത്.
ആന്ധ്രാ പ്രദേശിലായിരുന്ന മുരളീധരനോട് ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇത് അനുസരിച്ച് അദ്ദേഹം രാവിലെ തന്നെ ഡല്‍ഹിയില്‍ എത്തുകയും ചെയ്തു. പാര്‍ട്ടിയിലെ സീനിയോറിറ്റി കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.
നിലവില്‍ മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുമെന്നുമാണ് സൂചനകള്‍. ഇതിന് പുറമെ മറ്റൊരു രാജ്യസഭാംഗമായ സുരേഷ് ഗോപിക്കും സാധ്യതകള്‍ നല്‍കുന്നുണ്ട്.
from mangalam.com http://bit.ly/2Ia7V9U
via IFTTT
No comments:
Post a Comment