രേഖാ വിവാദം: വൈദികര്‍ ചോദ്യം ചെയ്യലിനായി ഹാജരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

രേഖാ വിവാദം: വൈദികര്‍ ചോദ്യം ചെയ്യലിനായി ഹാജരായി

ആലുവ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിലെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ സൃഷ്ടിച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാ.പോള്‍ തേലക്കാട്ട, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരായി. ഇന്നു മുതല്‍ ഏഴു ദിവസം ഇവരെ ചോദ്യം ചെയ്യാന്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ നാലു മണിവരെയാണ് ചോദ്യം ചെയ്യല്‍ നടത്തുക.

കേസില്‍ ഒന്നാം പ്രതിയാണ് ഫാ.പോള്‍ തേലക്കാട്ട്. നാലാം പ്രതിയാണ് ഫാ. ടോണി. കേസില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ രണ്ടാം പ്രതിയും ജാമ്യത്തില്‍ കഴിയുന്ന ആദിത്യ മൂന്നാം പ്രതിയുമാണ്. കര്‍ദിനാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഫാ.തേലക്കാട്ടും ഫാ.ടോണിയും ഗൂഢാലോചന നടത്തി ആദിത്യയെ കൊണ്ട് വ്യാജരേഖ സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നൂ. വൈദികരുടെ അറസ്റ്റ് തടഞ്ഞ കോടതി അവരെ പോലീസിന് ചോദ്യം ചെയ്യാമെന്നും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.



from mangalam.com http://bit.ly/2WeHs5c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages