സ്ത്രീധനം കുറഞ്ഞതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നമ്മള്‍ ദിവസവും കേള്‍ക്കുന്നതാണ്. ഇത്രയൊക്കെ മാറ്റങ്ങള്‍ ഉണ്ടായിട്ടും സ്ത്രീധനം വേണ്ടയെന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ മാത്രം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അപൂര്‍വ്വം ചിലര്‍ മാത്രമേ അങ്ങനെ ചിന്തിക്കുന്നുള്ളൂ. സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന നമ്മുടെ രാജ്യത്ത് നിന്ന് തന്നെ സ്ത്രീധനത്തിന്റെ പേരിലുള്ള ഒരു നല്ല വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.
സൂര്യകാന്ത് ബാരിക്ക് എന്ന യുവാവ് സ്ത്രീധനമായി വാങ്ങിയത് 1000 പുസ്തകങ്ങളാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ വധു പ്രിയങ്ക ബേജുവിന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബാരിക്ക് വാങ്ങിയത്. ബംഗാളില്‍ നിന്നാണ് സ്ത്രീധനത്തെ കുറിച്ചുള്ള ഈ നല്ല വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. സ്ത്രീധനം നിയമവിരുദ്ധമാണെന്ന് ബാരിക്ക് ആദ്യമേ തന്നെ വധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ താന്‍ സ്ത്രീധനം വാങ്ങില്ലെന്നും ഇദ്ദേഹം അറിയിച്ചു. ബാരിക്കിന്റെ ഈ നല്ല മനസിന് വിവാഹദിവസം 1000 പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുകയായിരുന്നു വധുവിന്റെ വീട്ടുകാര്‍. വരന്‍ സ്വീകരിച്ച നല്ല നിലപാടാണ് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രിയങ്കയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രിയങ്കയും ഭര്‍ത്താവ് സൂര്യകാന്തും പുസ്തകം ധാരാളം വായിക്കുന്നവരാണ്.
'' സ്ത്രീധനം നല്‍കരുതെന്നും അത് സ്വീകരിക്കില്ലെന്നും നേരത്തെ തന്നെ ഞാന്‍ വീട്ടുകാരെ അറിയിച്ചിരുന്നു. വിവാഹത്തിനെത്തിയപ്പോഴാണ് പുസ്തകങ്ങളുടെ വലിയ കെട്ടുകള്‍ എനിക്കായി വിവാഹവേദിയില്‍ കാത്തിരിക്കുന്നത് കണ്ടത്. ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.'' - സൂര്യകാന്ത് ബാരിക്ക് പറയുന്നു. '' സ്ത്രീധനം എന്ന സമ്പ്രദായത്തോട് എനിക്ക് പണ്ടേ കടുത്ത എതിര്‍പ്പാണ്. എന്റെ ഈ നിലപാടിനെക്കുറിച്ച് വീട്ടുകാര്‍ക്കും നന്നായി അറിയാം. അങ്ങനെ ചിന്തിക്കുന്ന ഒരു ഭര്‍ത്താവിനെ തന്നെയാണ് എനിക്ക് കിട്ടിയതും. കൂടാതെ നമ്മള്‍ ഇരുവരും വായനയില്‍ അതീവ താല്‍പ്പര്യമുള്ള ആള്‍ക്കാരാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു സമ്മാനം അദ്ദേഹത്തിന് നല്‍കിയത്.'' - സൂര്യകാന്തിന്റെ ഭാര്യ പ്രിയങ്ക പറയുന്നു. ഒരു ലക്ഷം രൂപയാണ് പുസ്തകങ്ങള്‍ക്കെല്ലാം ചിലവായത്.
from mangalam.com http://bit.ly/2WfJnq0
via IFTTT
No comments:
Post a Comment