അമ്മയുടെ ചികിത്സയ്ക്കായി തെരുവില്‍ അലയുന്ന ആറു വയസ്സുകാരി...; കരള്‍ നുറുങ്ങും കാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

അമ്മയുടെ ചികിത്സയ്ക്കായി തെരുവില്‍ അലയുന്ന ആറു വയസ്സുകാരി...; കരള്‍ നുറുങ്ങും കാഴ്ച

ഭിക്ഷാടനത്തിനായി കൊച്ചു കുട്ടികള്‍ പോലും തെരുവിലിറങ്ങുന്നത് യാത്രാവേളയിലൊക്കെ നമ്മള്‍ ഓരോരുത്തരും കാണുന്ന കാഴ്ചയാണ്. ഒരു നേരത്തെ ആഹാരത്തിനും കുടുംബത്തിനും വേണ്ടിയായിരിക്കും നിവൃത്തിയില്ലാതെ ഈ ബാല്യങ്ങള്‍ക്ക് ഇരക്കേണ്ടി വരുന്നത്. കര്‍ണാടകയില്‍ നിന്നും ആരെയും വിഷമത്തിലാക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ഭിക്ഷാടന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കര്‍ണാടകയിലെ കോപ്പലിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആറ് വയസുകാരി യാചിക്കാന്‍ ഇറങ്ങിയത്. രോഗബാധിതയായ അമ്മയ്ക്ക് വേണ്ടിയാണ് മറ്റ് വഴികളില്ലാതെ ഈ കുരുന്ന് ഭിക്ഷ യാചിച്ചത്. 'എന്റെ അമ്മ സുഖമായി കാണണം, അതല്ലാതെ മറ്റൊന്നും വേണ്ട, അതുകൊണ്ടാണ് ഞാന്‍ ഭിക്ഷയാചിക്കാന്‍ ഇറങ്ങിയത്' - ആറുവയസുകാരി ഭാഗ്യശ്രീ പറയുന്നു. അമിത മദ്യപാനത്തെ തുടര്‍ന്ന് അസുഖബാധിതയായതോടെയാണ് ഭാഗ്യശ്രീയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി ഭിക്ഷ യാചിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അധികൃതര്‍ ഇടപെട്ടു. കര്‍ണാടക വനിതാ-ശിശുക്ഷേമ വകുപ്പ് (ഡിഡബ്ലുസിഡി) അമ്മയ്ക്കും കുട്ടിക്കും സഹായം നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ്. അമ്മയുടെ ചികിത്സാചെലവ് ഏറ്റെടുക്കുകയും കുട്ടിയെ പഠിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.



from mangalam.com http://bit.ly/30WJbuL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages