തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടയ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സിന്റെത് ശാസ്ത്രീയമായ റിപ്പോര്‍ട്ട് അല്ലെന്നും പ്രളയ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ്. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതോടെയതാണ് ഹൈക്കോടതി പഠനത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കേരളത്തെ തകര്‍ത്ത പ്രളയദുരന്തത്തിന് ആഘാതം കൂട്ടിയത് ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
from mangalam.com http://bit.ly/2Hs0ITx
via IFTTT
No comments:
Post a Comment