മുംബൈ: കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലപ്രവചനം ഓഹരി വിപണിക്ക് കരുത്തായി. സെന്‍സെക്‌സ് 950 പോയിന്റോളം ഉയര്‍ന്നാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 203.05 പോയിന്റ് നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ79 പൈസയുടെ നേട്ടവുമുണ്ടായി.
രാവിലെ 962 പോയിന്റ് കുതിച്ചുയര്‍ന്ന സെന്‍സെക്‌സ് പിന്നീട് 687.63 പോയിന്റില്‍ എത്തി. 1.81% നേട്ടത്തോടെ 38,618.40ലാണ് വ്യാപാരം തുടര്‍ന്നത്. നിഫ്റ്റി 203.05 പോയിന്റ് (1.78%) ഉയര്‍ന്ന് 11,610.20 ല്‍ എത്തി.
മാരുതി, എല്‍.ടി, എസ്.ബി.ഐ, ഐസിഐസിഐ ബാങ്ക്, ആര്‍ഐഎല്‍, എം.ആന്റ് എം, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, വേദാന്ത എന്നിവയാണ് ഏറ്റവും മുന്നേറ്റമുണ്ടായത്. നാല് ശതമാനം മുന്നേറ്റമാണ് ഈ ഓഹരികളിലുണ്ടായത്.
അതേസമയം, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവയുടെ ഓഹരികളില്‍ രണ്ട് ശതമാനം ഇടിവുണ്ടായി.
from mangalam.com http://bit.ly/30nWofA
via IFTTT
No comments:
Post a Comment