കോഴിക്കോട് : വോട്ടു ചെയ്താലും ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത ബിജെപിയ്ക്ക് പത്തനംതിട്ടയില്‍ തിരിച്ചടിയായി മാറിയിരിക്കാമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. അതേസമയം തന്നെ എക്‌സിറ്റ് പോളിനെ വിശ്വസിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
നേരത്തേ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടിയില്‍ വലിയ വിജയം തേടിവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നയാളാണ് ശ്രീധരന്‍പിള്ള. എന്നാല്‍ ശബരിമല വിഷയം യുഡിഎഫ് ബിജെപിയ്ക്ക് എതിരേ തത്വദീക്ഷയില്ലാതെ കുപ്രചരണമാക്കി മാറ്റിയെന്നും ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത വോട്ടര്‍മാരില്‍ ഉണ്ടാക്കി തങ്ങള്‍ക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ പോലും മറിച്ചെന്നും പറഞ്ഞു.
ശബരിമയെ യുഡിഎഫ് ബിജെപിയ്ക്ക് എതിരായി ഉപയോഗിച്ചു. ശബരിമല ബിജെപിയ്ക്ക് സുവര്‍ണ്ണാവസരം ആയിരുന്നെങ്കിലും ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തതെന്നും പറഞ്ഞു. ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല ബിജെപി ഏറ്റെടുത്തത്. ജനങ്ങളോടുള്ള പ്രതിബദ്ധത എന്ന നിലയ്ക്കാണെന്നും പറഞ്ഞു. തിരുവനന്തപുരം ഒഴികെയുള്ള ഒരിടത്തും സാധ്യത കല്‍പ്പിക്കാത്തത് ബിജെപി ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്.
from mangalam.com http://bit.ly/2YIwj9z
via IFTTT
No comments:
Post a Comment