വിമാനത്തില്‍ വെച്ച് നോമ്പു തുറക്കാനായി ഒരു കുപ്പി വെള്ളം മാത്രം ചോദിച്ചു: എയര്‍ ഹോസ്റ്റസിന്റെ മറുപടിയും, നോമ്പു തുറക്കാനുള്ള വിഭവവും കണ്ട് ഞെട്ടി മാധ്യമപ്രവര്‍ത്തകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

വിമാനത്തില്‍ വെച്ച് നോമ്പു തുറക്കാനായി ഒരു കുപ്പി വെള്ളം മാത്രം ചോദിച്ചു: എയര്‍ ഹോസ്റ്റസിന്റെ മറുപടിയും, നോമ്പു തുറക്കാനുള്ള വിഭവവും കണ്ട് ഞെട്ടി മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: പുണ്യ മാസമാണ് റമദാന്‍. വ്രത നിഷ്ഠയോടെ നോമ്പെടുത്ത് ദാനധര്‍മ്മങ്ങളോടെ സ്‌നേഹം ചാലിക്കുന്ന റമദാന്‍ നോമ്പ് തുറക്കുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോമ്പു തുറക്കാനായി ഒരു കുപ്പി വെള്ളം മാത്രം ചോദിച്ചയാള്‍ക്ക് എയര്‍ ഹോസ്റ്റസിന്റെ മറുപടിയും, നോമ്പ് തുറക്കാനുള്ള വിഭവവും കണ്ട് ശെരിക്കും മനം നിറഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനാണ് വിമാനാനുഭവം പങ്കുവെച്ചിരിക്കുന്നത്.

[IMG]

ഗോരഖ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റിഫാത്ത് ജാശെവദ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്ററിലുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. നോമ്പ് തുറക്കാനായി കാബിന്‍ ക്രൂവിന്റെ അടുത്ത് ചെന്ന് താന്‍ വെള്ളം ചോദിച്ചു, നോമ്പായതിനാല്‍ ഒരു വെള്ളക്കുപ്പി കൂടി ചോദിച്ചു. എന്നാല്‍ സീറ്റില്‍ നിന്ന് താങ്കള്‍ എഴുന്നേറ്റ് വന്നതെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ മറുപടി. തിരികെ മടങ്ങി സീറ്റിലെത്തി ഇരിക്കുമ്പോള്‍ വെള്ളം മാത്രം ആവശ്യപ്പെട്ട എനിക്ക് മണ്ജുള എന്ന എയര്‍ഹോസ്റ്റസ് നല്‍കിയത് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള വിഭവം ആയിരുന്നു. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടന്ന വാക്കും അവര്‍ പുഞ്ചിരിയോടെ നല്‍കിയാണ് തിരികെ നടന്നത്.



from mangalam.com http://bit.ly/2LWfXsq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages