ന്യൂഡൽഹി: സുൽത്താൻപുരിലെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാർഥിയെ അധിക്ഷേപിച്ചുള്ള ബി.ജെ.പി. എം.പി വരുൺ ഗാന്ധിയുടെ പ്രസംഗം വിവാദമാകുന്നു. സുൽത്താൻപുരിൽ ബി.ജെ.പി. സ്ഥാനാർഥിയും തന്റെ മാതാവുമായ മനേക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു വരുൺ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ബി.എസ്.പി.-സമാജ് വാദി പാർട്ടികളുടെ സ്ഥാനാർഥിയായ ചന്ദ്രഭദ്രസിങ് എന്ന സോനു സിങിനെ പോലെയുള്ളവർക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേയുള്ളൂവെന്നായിരുന്നു വരുൺ ഗാന്ധിയുടെ പരാമർശം. ജനങ്ങൾ മോനുവിനെയും ടോനുവിനെയും ഭയപ്പെടേണ്ടതില്ല. അവരവരുടെ തെറ്റുകളെ മാത്രം ഭയപ്പെട്ടാൽ മതി. എനിക്ക് നിങ്ങളോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ദൈവത്തെയല്ലാതെ നിങ്ങൾ ആരെയും ഭയക്കേണ്ടതില്ല. ആർക്കും നിങ്ങളെ ഒന്നുംചെയ്യാൻ കഴിയില്ല. ഞാൻ സഞ്ജയ് ഗാന്ധിയുടെ മകനാണ്. എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേ അവർക്കുള്ളൂ- വരുൺ ഗാന്ധി പറഞ്ഞു. കേന്ദ്രമന്ത്രിയും വരുൺഗാന്ധിയുടെ മാതാവുമായ മനേക ഗാന്ധിയാണ് ഇത്തവണ സുൽത്താൻപുരിലെ ബി.ജെ.പി. സ്ഥാനാർഥി. നിലവിൽ സുൽത്താൻപുർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വരുൺഗാന്ധി മനേക ഗാന്ധി കഴിഞ്ഞതവണ പ്രതിനിധീകരിച്ച പിലിഭിത്ത് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. #WATCH BJP LS candidate from Pilibhit, Varun Gandhi in Sultanpur says, "Mai ek hi cheez aapko kehna chahta hoon, kisi se darne ki koi zarurat nahi hai....Mai khada hoon yaha pe, mai Sanjay Gandhi ka ladka hoon, mai in logon se apne jute khulvata hoon" (2.4.19) pic.twitter.com/LnA8kVDivu — ANI UP (@ANINewsUP) May 4, 2019 Content Highlights:bjp leader varun gandhi sultanpur speech controversy
from mathrubhumi.latestnews.rssfeed http://bit.ly/2V4yHW1
via
IFTTT
No comments:
Post a Comment