തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കേന്ദ്രസർക്കാരിന് കത്തയച്ചു. കേരളത്തിലെ കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് മന്ത്രി ജി. സുധാകരൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചത്. ദേശീയപാത മേഖലാ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് എത്തിയത്. കാസർകോട് ഒഴികെ ബാക്കി സ്ഥലങ്ങളിൽ പുതിയതായി നിർമ്മാണ പ്രവൃത്തികളും ടെൻഡർ നടപടികളും ആരംഭിക്കാനാകില്ലെന്നാണ് പുതിയ ഉത്തരവ്. ഈ പ്രദേശങ്ങളെ ദേശീയപാത വികസനത്തിന്റെ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെതിരെയാണ് മന്ത്രി ജി. സുധാകരൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. കേരളത്തിൽ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പൂർത്തിയായ സാഹചര്യത്തിൽ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തെയും കർണാടകയെയുമാണ് പുതിയ ഉത്തരവിൽ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റിയിരിക്കുന്നത്. അതിനാൽ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളുണ്ടോ എന്നും സംസ്ഥാന സർക്കാർ സംശയിക്കുന്നു. Content Highlights:national highway development; minister g sudhakaran sends letter against union govts new order
from mathrubhumi.latestnews.rssfeed http://bit.ly/2Wl9kk8
via
IFTTT
No comments:
Post a Comment