മമതയെ വരവേറ്റ് ജയ്ശ്രീറാം വിളികള്‍, വിവാദമായി മമതയുടെ പ്രതികരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

മമതയെ വരവേറ്റ് ജയ്ശ്രീറാം വിളികള്‍, വിവാദമായി മമതയുടെ പ്രതികരണം

കൊൽക്കത്ത: ആരാംബാഗ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കാമ്പയിനിങ്ങിന് പോകും വഴി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ജയ്ശ്രീറാം വിളികൾ. ചന്ദ്രകോണ പട്ടണത്തിൽ മമതയുടെ വാഹനവ്യൂഹം എത്തിയപ്പോഴാണ്ജയ്ശ്രീറാം വിളികൾ മുഴങ്ങിയത്. ഉടൻ തന്നെ മമത വാഹനം നിർത്താൻ ആവശ്യപ്പെട്ട് പുറത്തിറങ്ങുകയായിരുന്നു. പ്രദേശവാസികളിലൊരാൾഎടുത്ത വീഡിയോ സംസ്ഥാനതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. മമതബാനർജിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ചിലർ റോഡരികിൽ നിന്ന് ജയ്ശ്രീറാം വിളിക്കുന്നത് കേൾക്കാം. എന്നാൽ ഇത് കേട്ട മമത ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. മമത പുറത്തിറങ്ങിയതും അതുവരെ ജയ്ശ്രീറാം മുഴക്കിയവർ മിണ്ടാതായി. "നിങ്ങളെന്തിനാണ് ഓടുന്നത്. എന്നെ പലതും വിളിച്ചിട്ട്,ഹരിദാസ്" എന്ന് പിറുപിറുത്ത് കൊണ്ട് മമത തിരികെ വണ്ടിയിലേക്ക് കയറുകയായിരുന്നു. തനിക്കിരിലേക്ക് വന്ന് നേർക്ക്നേർ സംസാരിക്കാമോ എന്ന്മമത ചോദിച്ചെങ്കിലും അവരെല്ലാം സ്ഥലം വിടുകയായിരുന്നു. ബംഗാളികൾക്കിടയിലെ സാങ്കൽപിക കഥാപാത്രമാണ് ഹരിദാസ് പാൽ. അറിവും കുലീനത്വമുള്ള കഥാപാത്രമാണെങ്കിലും സ്വയം മഹാനെന്ന മിഥ്യാബോധമുള്ള ആളുകളെ കളിയാക്കാനാണ് പൊതുവെ ഹരിദാസ് എന്ന പേര് ഉപയോഗിക്കാറ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവെ സംഭവത്തെ മമത പരാമർശിച്ചു. തനിക്കെതിരേ മുദ്രാവാക്യം വിളിച്ചാൽ താൻ ഭയപ്പെടില്ലെന്നും ലോക്സഭയ്ക്ക് ശേഷം ഇത്തരക്കാർ ബംഗാളിൽ തന്നെ ഉണ്ടാകുമെന്നത് ഓർത്താൽ നന്നെന്നും മമത താക്കീത് നൽകി. സംഭവത്തിനു ശേഷം രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് പിടികൂടി. മുഖ്യമന്ത്രിയെ അപമാനിച്ചതിന് ഇരുവർക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇതിനെതിരേ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. "ജയ്ശ്രീറാം വിളിയെന്നത് അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നതാണെന്നാണ് അവരുടെ വിചാരം. അവരെന്തിനാണ് ജയ്ശ്രീറാം വിളിയെ ഭയക്കുന്നത്. പശ്ചിമ ബംഗാളിൽ ഈ വാക്കുകൾ നിയമവിരുദ്ധമാണോ. ആദ്യം ഇതാണ് അവർ തീരുമാനിക്കേണ്ടത്",ബംഗാൽ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. content highlights:Jai Shri Ram" Slogans Greet Mamata Banerjee In Bengal and Mamatas reaction


from mathrubhumi.latestnews.rssfeed http://bit.ly/2DSG5xU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages