ഭോപാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബാരാംദേവ് ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിൽ ഹരിദ്വാർ പോലീസാണ്കേസെടുത്തത്. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂർ നടത്തിയ പ്രസ്താവനക്കെതിരേ യെച്ചൂരി നൽകിയ മറുപടി പ്രസംഗമാണ് പരാതിക്ക് വഴിവെച്ചത്. ഹിന്ദുക്കളാരും അക്രമകാരികളല്ലെന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഈ പ്രസ്താവനയ്ക്ക് രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങൾ നിറഞ്ഞവയാണെന്ന തരത്തിൽ യെച്ചൂരി നൽകിയ മറുപടിയാണ് പരാതിക്കിടയാക്കിയത്. ഹിന്ദുക്കൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല എന്നാണ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂർ പറയുന്നത്. രാജ്യത്ത് ഒട്ടേറെ രാജാക്കൻമാരും പ്രഭുക്കളും യുദ്ധംചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങൾ നിറഞ്ഞവയാണ്. ഒരു പ്രചാരക് ആയ നിങ്ങൾ ഈ കാര്യങ്ങൾ വിശദീകരിക്കുന്നവരാണ്. എന്നിട്ടും ഹിന്ദുക്കൾക്ക് അക്രമാസക്തരാവാൻ പറ്റില്ല എന്ന് നിങ്ങൾ അവകാശപ്പെടുന്നു. അക്രമത്തിൽ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാൽ, ഹിന്ദുക്കൾ അങ്ങനെയല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്- എന്നായിരുന്നു വിവാദമായ യെച്ചൂരിയുടെ പ്രസംഗം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയായശേഷമാണ് രാമക്ഷേത്രം, ഏകീകൃത സിവിൽകോഡ് തുടങ്ങിയ ഹിന്ദുത്വ അജൻഡയുമായി ബി.ജെ.പി. തിരിച്ചുവരുന്നതെന്നും പ്രജ്ഞാസിങ്ങിനെ സ്ഥാനാർഥിയാക്കിയത് ജനങ്ങളുടെ വികാരം മുതലെടുക്കാനാണെന്നുംയെച്ചൂരി പറഞ്ഞിരുന്നു content highlights:case filed against Yechury for hurting religious sentiments
from mathrubhumi.latestnews.rssfeed http://bit.ly/2ZVSMRP
via
IFTTT
No comments:
Post a Comment