കശ്മീരില്‍ ബി.ജെ.പി. നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കശ്മീരില്‍ ബി.ജെ.പി. നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗർ: കശ്മീരിലെ ബി.ജെ.പി. നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കൻ കശ്മീരിലെ ബി.ജെ.പി. നേതാവായ ഗുൽ മുഹമ്മദ് മിർ(60) ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ നൗഗാം ഗ്രാമത്തിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. മുഹമ്മദ് മിറിന്റെ നെഞ്ചിലും വയറ്റിലും വെടിയേറ്റെന്നും ഉടൻതന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. തെക്കൻ കശ്മീരിലെ ബി.ജെ.പി. ഭാരവാഹിയായിരുന്ന ഗുൽ മുഹമ്മദ് മിർ 2008-ലും 2014-ലും നിയമസഭ തിരഞ്ഞെടുപ്പിൽദൊറു മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പി. നേതാവിന്റെ കൊലപാതകത്തിൽ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. ഇത്തരം ക്രൂരകൃത്യങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:bjp leader shot dead in south kashmir


from mathrubhumi.latestnews.rssfeed http://bit.ly/2VOdJig
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages