എറണാകുളത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

എറണാകുളത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഭാര്യയെും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി(32) ഭാര്യ ബിന്ദു(29) ഒന്നര വയസ്സുള്ള മകൻ ശ്രീഹരി എന്നിവരാണ് മരിച്ചത്. അർധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം തൂങ്ങി മരിക്കുകയായിരുന്നുസജി. എന്താണ് ഇതിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നിലവിളിയെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് സജിപെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. ആനന്ദവല്ലിയെ നാട്ടുകാർ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ മാർച്ചിലാണ് കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്ക്ക്കുടുംബം താമസിക്കാനെത്തിയത്. സമീപത്തെ ഹോട്ടൽ ജീവനക്കാരനാണ് സജി. മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്ന് കരുതുന്നു. content highlights:man commits suicide after killing wife and son in Ernakulam kalamassery


from mathrubhumi.latestnews.rssfeed http://bit.ly/301e8xp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages