കിരീടത്തിനരികേ ലിവര്‍പൂള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കിരീടത്തിനരികേ ലിവര്‍പൂള്‍

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഓന്നംപാദ സെമിയിൽ ബാഴ്സലോണയോടേറ്റ തോൽവിയുടെ ഞെട്ടലിൽ നിന്ന് തിരിച്ചുവന്ന് ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു മത്സരം കൂടി ശേഷിക്കെ രണ്ട് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അവർ.ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. 37 കളികളിൽ നിന്ന് 94 പോയിന്റുണ്ട് അവർക്ക്. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റർ സിറ്റിക്ക് 36 കളികളിൽ നിന്ന് 92 പോയിന്റാണുള്ളത്. സിറ്റിക്ക് ഇനി രണ്ട് കളി ബാക്കിയുണ്ട്. ഏഴാം സ്ഥാനക്കാരായ വോൾവർഹാംപ്ടൺ വാൻഡറേഴ്സിനെതിരേയാണ് ലിവർപൂളിന്റെ അവസാന മത്സരം. ഒൻപതാം സ്ഥാനക്കാരായ ലെസ്റ്ററും പതിനേഴാം സ്ഥാനക്കാരായ ബ്രൈറ്റണുമാണ് സിറ്റിയുടെ അടുത്ത എതിരാളികൾ. പതിമൂന്നാം മിനിറ്റിൽ വാൻ ഡിക്കിന്റെ ഗോളിൽ ലിവർപൂളാണ് ആദ്യം ലീഡ് നേടിയത്.ഇരുപതാം മിനിറ്റിൽ അറ്റ്സു ന്യൂകാസിലിന്സമനില നേടിക്കൊടുത്തു. ഇരുപത്തിയെട്ടാം മിനിറ്റിൽ സല വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു. അമ്പത്തിനാലാം മിനിറ്റിൽ റോൺഡോൺ വീണ്ടും ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. എൺപത്തിയാറാം മിനിറ്റിൽ ഒറിഗിയുടെ വകയായിരുന്നു വിജയഗോൾ. Content Highlights: Liverpool Defeats Newcastle United to reach top spot in English Premier League Football EPL2019, Manchester City


from mathrubhumi.latestnews.rssfeed http://bit.ly/2WqR7l5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages