അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന...

കോഴിക്കോട് : മുക്കം നഗരസഭയിലെ നീലേശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ്. അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേയ്‌ക്കോ മറ്റോ ഇവര്‍ രക്ഷപെടാനുള്ള സാധ്യതയില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്നും റൂറല്‍ എസ്.പി യു.അബ്ദുള്‍ കരീം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകര്‍ എഴുതിയ ഉത്തരക്കടലാസ് പോലീസ് കസ്റ്റഡിയില്‍ എടുക്കും. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം തിരുവനന്തപുരത്താണ് ഉത്തരക്കടലാസുള്ളത്.

മൂല്യനിര്‍ണയത്തിനായാണ് പരീക്ഷാഭവനിലേക്ക് ഇവ മാറ്റിയത്. കേസില്‍ സുപ്രധാനമായ തെളിവാണ് ഉത്തരകടലാസ്. ഉത്തരകടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിനു പിന്നാലെ കേസിലെ പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷ എഴുതിയ നിഷാദ് വി. മുഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസല്‍ എന്നിവരാണിപ്പോള്‍ ഒളിവിലുള്ളത്. അതേസമയം പ്രതികളായ അധ്യാപകര്‍ അറസ്റ്റിന് മുന്‍പ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ഒരുക്കത്തിലാണന്നാണ് സൂചന. ഇതിനു മുമ്പ് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.



from mangalam.com http://bit.ly/2HDfEgP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages