ബംഗാളിലെ റാലിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ബംഗാളിലെ റാലിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പശ്ചിമ ബംഗളില്‍ നടത്തിയ റാലിക്കിടെ നടന്ന ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് പറഞ്ഞ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക് ആക്രമണത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെടുപ്പ് പൂര്‍ത്തിയായ ആറ് ഘട്ടങ്ങളിലും ബംഗാളില്‍ മാത്രമാണ് ആക്രമണസംഭവങ്ങള്‍ ഉണ്ടായത്. എന്നാല്‍, മമതാ ബാനര്‍ജി പറയുന്നത് ബിജെപിയാണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നാണ്. എന്നാല്‍ അവരോട് പറയാനുള്ളത് നിങ്ങള്‍ മത്സരിക്കുന്നത് ബംഗാളിലെ 42 സീറ്റില്‍ മാത്രമാണ് ഞങ്ങള്‍ രാജ്യമെമ്പാടും മത്സരിക്കുന്നുണ്ട്. എന്നാല്‍ അവിടെയൊന്നും ആക്രമണളുണ്ടാവുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. ബിജെപിയുടെ റോഡ്‌ഷോയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ബിജെപിയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ ബിജെപി പ്രവര്‍ത്തകരേയും പ്രകോപിപ്പിക്കുന്നതിന് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. നേരത്തെ അമിത് ഷായ്ക്ക് ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസില്‍ നിന്നാണ് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് അമിത് ഷായുടെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തത്. ബി.ജെ.പി. റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു.

തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പോലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കത്തിച്ചത്. അക്രമത്തില്‍ കോളേജിലുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ന്നു.



from mangalam.com http://bit.ly/2Yrv1Q7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages