ബിവറേജസില്‍ വന്‍ ക്രമക്കേട്‌; ‘ജവാൻ’ പൂഴ്ത്തിവെക്കും, മദ്യവിൽപ്പന കഴിഞ്ഞാലും ‘കച്ചവടം’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ബിവറേജസില്‍ വന്‍ ക്രമക്കേട്‌; ‘ജവാൻ’ പൂഴ്ത്തിവെക്കും, മദ്യവിൽപ്പന കഴിഞ്ഞാലും ‘കച്ചവടം’

ആലപ്പുഴ: ബിവറേജസ് കോർപ്പറേഷനിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വർഷം 1500 കോടിയിലധികം വരുമാനം സമ്മാനിക്കുന്ന കോർപ്പറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന കണ്ടെത്തലാണ് പല ജില്ലകളിൽനിന്നുമുള്ളത്. ഏപ്രിൽ 29-നാണ് സംസ്ഥാന വ്യാപകമായി ബിവറേജസ് വിൽപ്പനശാലകളിൽ പരിശോധന നടന്നത്. പല വിൽപ്പനശാലകളിലും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനമോ ചിട്ടയോ ഇല്ലാതെ കുത്തഴിഞ്ഞ രീതിയിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്നാണ് വിജിലൻസ് വിലയിരുത്തൽ. കമ്മിഷനില്ലെങ്കിൽ മദ്യം പെട്ടിയിലിരിക്കും കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽ ജവാൻ (കുറഞ്ഞനിരക്കിൽ സർക്കാർ ഡിസ്റ്റിലറിയിൽനിന്ന് വിൽക്കുന്ന മദ്യം) ചോദിച്ചാൽ കിട്ടുന്നത് അപൂർവം. മറ്റേതെങ്കിലും കൂടിയവിലയ്ക്കുള്ള മദ്യമാണുള്ളതെന്ന് ജീവനക്കാർ അറിയിക്കും. മദ്യപരുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ മാറ്റിവെച്ച് കമ്മിഷൻ വാങ്ങി വൻ ക്രമക്കേടാണ് എല്ലാ ജില്ലയിലും നടക്കുന്നത്. തൂപ്പുകാർക്കുമുതൽ ഉന്നതങ്ങളിൽവരെ ഇതിന്റെ വിഹിതം പോവുന്നുണ്ടെന്ന് വിജിലൻസിനും ബോധ്യപ്പെട്ടു. യന്ത്രത്തിന് 16,000 രൂപ; നന്നാക്കാൻ കൂലി 60,000 ബിവറേജസ് വിൽപ്പനകേന്ദ്രങ്ങളിൽ ബില്ലടിക്കാനുള്ള യന്ത്രത്തിന്റെ വില ഏകദേശം 16,000-17,000 രൂപമാത്രം. മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും സർവീസ് നടത്തണം. ഇതിനായി 5000-6000 രൂപ മുടക്കുന്നു. വർഷം ഒരു യന്ത്രത്തിനുമാത്രം 60,000 രൂപ. 270 ഷോപ്പുകളാണ് കോർപ്പറേഷനുള്ളത്. പലയിടത്തും രണ്ടും മൂന്നും ബില്ലിങ് മെഷീനുണ്ട്. ഇതിനെല്ലാമായി സർവീസ് ചെയ്യാൻമാത്രം കോടികൾ ചെലവഴിക്കുന്നു. വിദേശനിർമിത വിദേശമദ്യ വിൽപ്പന തുടങ്ങിയതോടെ വീണ്ടും മെഷീൻ വാങ്ങി. ബിയർ, വൈൻ, പ്രീമിയം എന്നിങ്ങനെയുള്ള മെഷീനിൽ വിദേശനിർമിത വിദേശമദ്യംകൂടി ചേർക്കാനാവില്ലെന്ന് പറഞ്ഞാണ് പുതിയ 180 എണ്ണംകൂടി വാങ്ങിയത്. ഇതിൽ ക്രമക്കേടുണ്ടെന്നാണ് വിവരം. ഉപയോഗിക്കാതെ സ്വൈപ്പിങ് യന്ത്രങ്ങൾ കോർപ്പറേഷന് 180 പ്രീമിയം കൗണ്ടറുകളുണ്ട്. ഇവിടെയെല്ലാം ഓൺലൈനായി പണമടയ്ക്കാനായി സ്വൈപ്പിങ് യന്ത്രവുമുണ്ട്. ഇത് ഉപയോഗിക്കുന്നത് അപൂർവമാണ്. പലയിടത്തും പണം നേരിട്ട് വാങ്ങുകയാണ്. മിക്കയിടത്തും വൈകീട്ട് കച്ചവടം കഴിഞ്ഞ് ബില്ലടിച്ചുകേറ്റുന്നതായും വിജിലൻസ് കണ്ടെത്തി. വൻതോതിൽ പണം തിരിമറി നടത്താൻ ഇത് കാരണമാകുമെന്നാണ് വിജിലൻസിന്റെ മുന്നറിയിപ്പ്. ഒഴിവുണ്ടായിട്ടും പി.എസ്.സി. ആളെ നൽകുന്നില്ല നാനൂറിലധികം തസ്തികയിൽ ഒഴിവുണ്ടായിട്ടും നികത്താൻ പി.എസ്.സി.നടപടി വൈകുകയാണ്. ഹെൽപ്പർ തസ്തികയിലാണ് ഇത്രയധികം ഒഴിവുകൾ. ആളില്ലാത്തതിനാൽ വിൽപ്പനയ്ക്കും ലേബലൊട്ടിക്കുന്നതിനുമെല്ലാം തടസ്സം നേരിടുന്നു. വിൽപ്പനശാലകളിലെല്ലാം സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതെത്തുന്നതോടെ പല ക്രമക്കേടും പരിഹരിക്കാനാകും -ഋഷിരാജ് സിങ്, ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ Content Highlights:irregularities beverages kerala


from mathrubhumi.latestnews.rssfeed http://bit.ly/2V2lm01
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages