വനിതാഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

വനിതാഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്നു

തിരുവനന്തപുരം: വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീർഘിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുവരുത്താൻ സർക്കാർ. വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റർ, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിലാണ് ഇളവുവരുത്തുന്നത്. വിദ്യാർഥിനികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും നിയന്ത്രണങ്ങൾ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്. ആദ്യ ഘട്ടമായി വിദ്യാർഥിനികളുടെ അഭിപ്രായം ശേഖരിക്കാൻ സർവകലാശാലാ ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ചോദ്യാവലി നൽകും. നിസ്സാര കാര്യങ്ങൾ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും. രാത്രിയിൽ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. രാത്രി 10.30-നുശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് ഹോസ്റ്റലുകളിലെ നിയമം. അതിനും മാറ്റംവരും. പകൽ ഉപാധികളോടെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആൺകുട്ടികൾക്കും തിരിച്ചും പ്രവേശനം അനുവദിക്കും. ടോയ്ലറ്റുകൾ, സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ ഹോസ്റ്റലുകളിൽ ഉറപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വനിതാ-ശിശു വികസന വകുപ്പിന്റെ കീഴിൽ ജെൻഡർ വിഭാഗമാണ് പഠനം നടത്തുന്നത്. പുതിയ അധ്യയനവർഷംമുതൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാണ് സർക്കാർ ആലോചന. ലക്ഷ്യം പെൺകുട്ടികൾക്കും തുല്യ പരിഗണന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഹോസ്റ്റലുകളിലുള്ളത്. ലിംഗവ്യത്യാസമില്ലാതെ പെൺകുട്ടികളെയും പ്രായപൂർത്തിയായ വ്യക്തികളായി അംഗീകരിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. -ഡോ. ടി.കെ. ആനന്ദി, സ്റ്റേറ്റ് ജെൻഡർ അഡ്വൈസർ Content Highlights:women hostel restrictions- exemption


from mathrubhumi.latestnews.rssfeed http://bit.ly/2IYUWec
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages