ബാഴ്‌സ റിസ്‌ക്കിനില്ല; മെസ്സിക്കും സുവാരസിനുമെല്ലാം വിശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ബാഴ്‌സ റിസ്‌ക്കിനില്ല; മെസ്സിക്കും സുവാരസിനുമെല്ലാം വിശ്രമം

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഏറെക്കുറെ സുരക്ഷിതമാണ് സ്പാനിഷ് ക്ലബ് എഫ്.സി. ബാഴ്സലോണയുടെ നില. രണ്ടാംപാദ സെമിക്ക് ഇറങ്ങുമ്പോൾ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനെതിരേ മടക്കമില്ലാത്ത മൂന്ന് ഗോളിന്റെ മേൽക്കൈയുണ്ട് അവർക്ക്. എന്നാൽ, എതിരാളികളുടെ തട്ടകമായ ആൻഫീൽഡിൽ നടക്കുന്ന രണ്ടാംപാദ സെമിയിൽ ഒരു തരത്തിലുള്ള റിസ്ക്കുമെടുക്കാൻ തയ്യാറല്ല ബാഴ്സ. അതുകൊണ്ട് തന്നെ മുൻനിര താരങ്ങളായ ലയണൽ മെസ്സി, ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്ച്, ജെറാഡ് പിക്വെ, സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ക്ലബ്. ലിവർപൂളിനെതിരായ രണ്ടാംപാദ സെമിക്ക് മുൻപ് ലാലീഗയിൽ സെൽറ്റ വിഗയ്ക്കെതിരേ നടക്കുന്ന മത്സരത്തിലാണ് മൂന്ന് പേർക്കും വിശ്രമം അനുവദിച്ചത്. യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമിനെയാണ് സെൽറ്റയ്ക്കെതിരേ ഇറക്കുന്നത്. ലാ ലീഗയിലും ഏറെക്കുറെ സുരക്ഷിതമാണ് ബാഴ്സയുടെ നില. മൂന്ന് മത്സരങ്ങൾ കൂടി ശേഷിക്കെ 83 പോയിന്റുമായി പോയിന്റ് പട്ടികയിൽ മുന്നിലാണ് അവർ. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയേക്കാൾ ഒൻപത് പോയിന്റിന്റെ ലീഡുണ്ട് അവർക്ക്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും അത്ലറ്റിക്കോയ്ക്ക് 83 പോയിന്റേ ആവൂ. ഗോൾശരാശരിയിലും അത്ലറ്റിക്കോയേക്കാൾ മികച്ച നിലയിലാണ് ബാഴ്സ. Content Highlights:Barcelonas Lionel Messi, Luis Suarez and Ivan Rakitic Rested For Match Against CeltaViga La Liga


from mathrubhumi.latestnews.rssfeed http://bit.ly/2vEKf7K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages