മിലാൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ടൊറിനോയോട് സമനില കൊണ്ട് തടിതപ്പി യുവന്റസ്. പതിനെട്ടാം മിനിറ്റിൽ വഴങ്ങിയ ഗോൾ എൺപത്തിനാലാം മിനിറ്റിൽ തിരിച്ചടിച്ചാണ് റൊണാൾഡോ ടീമിനെ രക്ഷിച്ചത്. ഈ സമനിലയിൽ നിന്ന് ലഭിച്ച ഒരു പോയിന്റിന്റെ ബലത്തിലാണ് അവർ ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. യുവന്റസിന് 35 കളികളിൽ നിന്ന് 89 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നെപ്പോളിക്ക് 70 പോയിന്റുണ്ട്. പതിനെട്ടാം മിനിറ്റിൽ ലൂക്കിച്ചാണ് ടോറിനോയ്ക്കുവേണ്ടി ലീഡ് നേടിയത്. മിഡ്ഫീൽഡർ മിരാലെൻ പ്യാനിച്ചിന്റെ പിഴവിൽ നിന്നാണ് ലൂക്കിച്ച് ഗോൾ നേടിയത്. ഗോൾ മടക്കാൻ പലതവണ യുവന്റസ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരുപത്തിനാല് വർഷത്തിനുശേഷം ടോറിനോ യുവന്റസിനെതിരേ ജയം നേടുമെന്ന് കരുതിയിരുന്നെങ്കിലും അവസാന വിസിലിന് എൺപത്തിനാല് മിനിറ്റ് മാത്രം ശേഷിക്കെ റൊണാൾഡോ ലക്ഷ്യം കണ്ടു. ലിയനാർഡോ സ്പിന്നാസോലയുടെ ക്രോസ് ഹെഡ്ഡ് ചെയ്താണ് ക്രിസ്റ്റിയാനോ രക്ഷകനായത്. ടോറിനോ 57 പോയിന്റുമായി ആറാം സ്ഥാനത്താണ്. Content Highlights:Ronaldo equaliser prevents victory for Torino in Italian Seria A Juventus
from mathrubhumi.latestnews.rssfeed http://bit.ly/2ZY48EK
via
IFTTT
No comments:
Post a Comment