ജഗന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ജഗന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: നിയുക്ത ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി. ആന്ധ്ര പ്രദേശിന്റെ പ്രത്യേക പദവിയും സാമ്പത്തിക സഹായവും ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കും എന്നതായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. രാജ്യത്ത് തൂക്ക് മന്ത്രിസഭ വരുമെന്ന പ്രതീക്ഷയിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാൻ സഹായിക്കുന്ന പാർട്ടിക്ക് കേന്ദ്രത്തിൽ പന്തുണ നൽകുമെന്നും ജഗൻ പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തിൽ ജഗന്റെ കണക്കുകൂട്ടലുകൾ തെറ്റിയെങ്കിലും സംസ്ഥാനത്തെ 25 ലോക്സഭ സീറ്റുകളിൽ 22 ഉം വൈ.എസ്.ആർ കോൺഗ്രസ് നേടിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷ കാലവും പ്രത്യേക പദവിക്കായുള്ള ആന്ധ്രയുടെ ആവശ്യം ബി.ജെ.പി സർക്കാർ പരിഗണിച്ചിരുന്നില്ല. മലയോര സംസ്ഥാനങ്ങൾക്ക് മാത്രമേ പ്രത്യക പദവി അനുവദിക്കാനാവു എന്നായിരുന്നു ബി.ജെ.പി നിലപാട്. ഇത് ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എൻ.ഡി.എ സഖ്യം വിടുന്നതിലേക്ക് നയിച്ചിരുന്നു. content highlights: Jaganmohan Reddy met Prime Minister Narendra Modi and Amit Shah in Delhi


from mathrubhumi.latestnews.rssfeed http://bit.ly/2JB5mks
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages