കണ്ണൂര്‍ : ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ 'മേഘ സിദ്ധാന്തം' വന്‍ ചര്‍ച്ചയായിരുന്നു. ഒരു ടെലിവിഷന്‍ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്രമോദിയുടെ റഡാര്‍ പരാമര്‍ശം വന്നത്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലാക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായും, എന്നാല്‍ മേഘാവൃതമായ കാലാവസ്ഥയില്‍ ആക്രമണം നടത്തുന്നതാണ് നമുക്ക് ഉചിതമെന്ന അഭിപ്രായം താനാണ് മുന്നോട്ട് വച്ചതെന്നും മോദി പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഏഴിമല നാവിക അക്കാഡമിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആയിരുന്നു അദ്ദേഹം ഇതേ കുറിച്ച് പ്രതികരിച്ചത്. മഴമേഘങ്ങള്‍ക്കിടയില്‍ പെട്ടാല്‍ യുദ്ധവിമാനങ്ങളെ കണ്ടെത്താന്‍ കഴിയാത്ത രീതിയിലുള്ള റഡാറുകളും ഉണ്ടെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്. ഇത് റഡാറുകളുടെ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ആക്രമണത്തെ കുറിച്ചും സൈനിക മേധാവി പ്രതികരിച്ചു. കാശ്മീരില്‍ നിരവധി സൈനികരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയായ പുല്‍വാമ ആക്രമണം ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസിനെ ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബലാക്കോട്ടെ കേന്ദ്രത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയെ ആക്രമിച്ചത് കൊണ്ടാണ് പ്രത്യാക്രമണം ഉണ്ടായതെന്നും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇനിയും ഭീകര പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തില്‍ കരസേനയുടെ യൂണിഫോം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2JFKZ5U
via IFTTT
No comments:
Post a Comment