ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നവോത്ഥാന പരിപാടി നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന പരിപാടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് ആവശ്യപ്പെട്ടത്. വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ പാതിരപ്പള്ളിയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
അംഗങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ ഒഴിവാക്കാനായിരുന്നു ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്നീട് യോഗം ചേരാന്‍ കഴിഞ്ഞില്ല. അതേസമയം ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും, ഇതാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമാതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2EzQzTf
via IFTTT
No comments:
Post a Comment