തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് എ.കെ ബാലന്‍. രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി.കെ. ബിജുവിന്റെ തോല്‍വിയെ ബാധിച്ചുവെന്നായിരുന്നു ബാലന്‍ തുറന്നടിച്ചത്.
വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു. അതേസമയം തൊട്ടു പിന്നാലെ ബാലന് മറുപടിയുമായി വിജയരാഘവന്‍ രംഗത്തെത്തി. ആലത്തൂരിലേത് രാഷ്ട്രീയ പ്രസ്താവന മാത്രമാണ്. മുസ്ലീം ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയവിമര്‍ശനം മാത്രമാണ് ഉയര്‍ത്തിയത്. വ്യക്തിപരമായ വിമര്‍ശനം ആയിരുന്നില്ല അതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ്യയ്‌ക്കെതിരെ അധിക്ഷേപിക്കുന്ന തരത്തില്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞയുടന്‍ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിട്ടുണ്ട്. ആ കുട്ടിയുടെ കാര്യം എന്താകുമോ എന്ന് പറയുന്നില്ല എന്നായിരുന്നു വിവാദ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് വിയജരാഘവന്റെ വിവാദ പരാമര്‍ശം നടന്നത്.
from mangalam.com http://bit.ly/2EtaBP9
via IFTTT
No comments:
Post a Comment