ശബരിമലയില്‍ വഴിപാടായി ലഭിച്ചതില്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടേയും കുറവ്; സ്‌ട്രോങ് റൂം പരിശോധന നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ശബരിമലയില്‍ വഴിപാടായി ലഭിച്ചതില്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടേയും കുറവ്; സ്‌ട്രോങ് റൂം പരിശോധന നാളെ

ശബരിമല: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. സ്വര്‍ണവും വെള്ളിയും സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.

വഴിപാടായി ലഭിച്ച സ്വര്‍ണവും വെള്ളിയും എവിടേക്കാണ് കൊണ്ടുപോയത് എന്ന് വ്യക്തമായി രേഖകളില്ല. എങ്കിലും ഈ സ്വര്‍ണം രേഖകളില്ലെങ്കിലും സ്‌ട്രോങ് റൂമിലേക്ക് എത്തിയോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. അതിന് നാളെ 12 മണിക്കാണ് സ്‌ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക. 2017 മുതല്‍ മൂന്ന് വര്‍ഷത്തെ വഴിപാടുകള്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് നിലവില്‍ രേഖകളില്ല. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്‌ട്രോങ് റൂം മഹസ്സര്‍ ആറന്മുളയിലാണ്. ഇവിടെ എത്തിയാകും പരിശോധന.

സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുകള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പുതിയ ആള്‍ വരുമ്പോള്‍ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തില്‍ വീഴ്്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ എന്ന് വിമര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനും രംഗത്തുവന്നു.

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ശബരിമലയില്‍ 2017 മുതല്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാല്‍പ്പതു കിലോ സ്വര്‍ണ്ണവും നൂറു കിലോ വെള്ളിയും എവിടെയാണുള്ളതെന്നു സംബന്ധിച്ച സംശയം ഓഡിറ്റിംഗിലുണ്ടായ സംഭവം അതീവ ഗുരുതരമാണ്. സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്‌ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങള്‍ ശബരിമലയില്‍ കൈകാര്യം ചെയ്യുന്നത്. യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ ?



from mangalam.com http://bit.ly/2wjx7p1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages