കോഴിക്കോട്: എക്സിറ്റ് പോൾ ഫലം ശരിയെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. കേരളത്തിൽനിനിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകും. ശബരിമല വിഷയത്തിൽ ഇനിയെങ്കിലും എൽ ഡി എഫ് നിലപാട് മാറ്റണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. എക്സിറ്റ് പോൾ ഫലത്തിൽ ദേശീയതലത്തിലും കേരളത്തിലും ബി ജെ പിക്ക് അനുകൂലമായി വന്ന ഘടകങ്ങളെ സ്വാഗതം ചെയ്യുന്നു. എക്സിറ്റ് പോൾ നൽകുന്ന തരത്തിലാണ് കാര്യങ്ങൾ എങ്കിൽ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളം മാറുന്നുവെന്നതാണ് വസ്തുത- ശ്രീധരൻപിള്ള പറഞ്ഞു. content highlights:bjp leader ps sreedharan pillai on exit poll
from mathrubhumi.latestnews.rssfeed http://bit.ly/2w9Wfyy
via
IFTTT
No comments:
Post a Comment