കോട്ടയം: കെവിൻ കൊലപാതക കേസിലെ സാക്ഷിക്ക് പ്രതികളുടെ മർദനം. കേസിലെ 37ാം സാക്ഷിരാജേഷിനെയാണ്ആറാം പ്രതി മനുവും 13ാം പ്രതി ഷിനുവും ചേർന്ന് മർദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പ്രതികൾ രാജേഷിനെ മർദിച്ചത്. കെവിന്റെ സുഹൃത്തും മറ്റൊരു പ്രധാന സാക്ഷിയായഅനീഷിനെ തട്ടിക്കൊണ്ടുപോയ വിവരം 11ാം പ്രതി ഫസൽ തന്നോട് പറഞ്ഞിരുന്നുവെന്നുവെന്നാണ് രാജേഷ് കോടതിയിൽ മൊഴി നൽകിയത്.സംഭവത്തിൽ പ്രതികൾക്കെതിരെ പുനലൂർ പോലീസ് കേസെടുത്തു. കെവിൻ കൊലപാതകത്തിന്റെ വിചാരണ നടക്കാനിരിക്കെയാണ് സംഭവം. 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.നീനുവിനെകെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ. Content Highlights: kevin murder case
from mathrubhumi.latestnews.rssfeed http://bit.ly/2WTJiET
via
IFTTT
No comments:
Post a Comment